Posts

ഓണാഘോഷം 🥰🥰🥰

Image
ഇന്ന് വളരെയധികം സന്തോഷമുള്ള ദിവസമായിരുന്നു. കാരണം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഓണാഘോഷം പേമാരിയും, കൊറോണയും നടനമാടിയ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഒരു ഒത്തു ചേരൽ. നമ്മൾ സെക്കന്റ്‌ ഇയർസും, ജൂനിയർസും ചേർന്നുള്ള ഓണാഘോഷം മറക്കാനാവാത്ത അനുഭവങ്ങളാണ് തന്നത്. യാതൊരു വേർതിരിവും കൂടാതെ ഒറ്റ കെട്ടായി നിന്ന നിമിഷങ്ങളാണ് കടന്നു പോയത്. ജീവിതത്തിൽ ഒരു പിടി നല്ല ഓർമ്മകൾ പങ്കു വെയ്ക്കാൻ ഇന്നത്തെ ദിവസം മാത്രം മതി. പൂക്കളവും, സദ്യയും, വടം വലിയും, കസേര കറക്കവും, മെഗാ തിരുവാതിരയും അങ്ങനെ ഒരു പിടി കലാ പരിപാടികൾ. ഇനി അടുത്ത ഓണം എവിടെ ആഘോഷിക്കുമോ എന്തോ. എങ്കിലും ഇന്നത്തെ ഓർമ്മകൾ ബാക്കി ഉണ്ടല്ലോ 🥰🥰

ഇന്റേൺഷിപ്ന്റെ അവസാന ദിനം 💕💕

Image
ഇന്ന് ഇന്റേൺഷിപ്പിന്റെ അവസാന ദിവസമായിരുന്നു. ഒരു ടീച്ചർ ട്രൈനീ എന്ന നിലയിൽ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. ഒരു മാസക്കാലയളവ് പോയതേ അറിഞ്ഞില്ല. എന്റെ ക്ലാസ്സിലെ കുട്ടികളെയും അവരോടൊപ്പം തന്നെ ഞാൻ പരിചയപ്പെട്ട മറ്റു കുട്ടികളും ഒന്നിനൊന്നു മികച്ചവരാണ്. ഒരുപാട് ഓർമ്മകൾ ഈ സ്കൂളിൽ നിന്നും ലഭിച്ചു. അവർ ടീച്ചറെ എന്നു വിളിക്കുമ്പോൾ ഇതിൽ പരം സന്തോഷം വേറെയില്ല. എല്ലാ സപ്പോർട്ടും തന്നു എന്റെ കൂടെ നിന്ന ലിജി ടീച്ചറിന് ഒരായിരം നന്ദി ഈ അവസരത്തിൽ ഞാൻ കൂട്ടിച്ചേർക്കുന്നു.ഇന്റേൺഷിപ്പിന് വേണ്ടി നമുക്ക് അവസരം തന്ന സെന്റ് ഗോറേറ്റിസ് സ്കൂളിലെ ഹെഡ്മിസ്ട്രെസ് ആക്ഖുന സിസ്റ്ററിനും, അവിടുത്തെ എല്ലാ അധ്യാപകർക്കും, സ്റ്റാഫിനും ഒരായിരം നന്ദി. ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയപ്പെട്ട കുട്ടികൾക്കും ഒരുപാട് സ്‌നേഹം.......... ഇനി ഒരു ദിവസമെങ്കിലും സെന്റ് ഗോറേറ്റിസിൽ പഠിപ്പിക്കാനുള്ള ഭാഗ്യം ലഭിക്കട്ടെയെന്നു ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു. അതിനു ഒരു അവസരം ഇനി ലഭിക്കുമോ?

എക്സാം ഡ്യൂട്ടി 🥳🥳

ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായി എക്സാം ഡ്യൂട്ടി ചെയ്യാനുള്ള ഭാഗ്യം ഇന്നു ലഭിച്ചു. ഇത്രയും നാളും പരീക്ഷ എഴുതി മാത്രം ശീലമുണ്ടായിരുന്ന ഞാൻ ഉൾപ്പെടുന്ന ടീച്ചർ ട്രൈനീസിനെല്ലാം ഇതൊരു നല്ല എക്സ്പീരിയൻസ് ആയിരുന്നു. നാളെ സ്കൂളിന്റെ പടിയിറങ്ങുന്ന അവസരത്തിലും ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച പ്രിയ അധ്യാപകർക്കും സെന്റ് ഗോറേറ്റിസ് സ്കൂളിലും ഒരുപാട്, ഒരുപാട് നന്ദി 🥰🥰

ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച.

Image
ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച ആയിരിന്നു. ഇനി വിരലോലെന്നാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത്. ഓരോ ടീച്ചർ ട്രെയിനിസിനും ഒരു പാട് ഓർമ്മകൾ സമ്മാനിച്ച സ്കൂളാണ് സെന്റ്. ഗോറേറ്റിസ്, നമുക്ക് ഒരുപാട് തളപിഴകൾ ഉണ്ടായെങ്കിലും ആക്ഖുന സിസ്റ്റർ നമുക്ക് വേണ്ട എല്ലാ ഉപദേശങ്ങളും തന്നു. ഓരോ ദിവസം കഴിയും തോറും നമ്മൾ എല്ലാവരും സ്കൂളിമായി ഇഴുകി ചേർന്നു. സ്കൂളിനെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യും പിന്നെ എന്തൊക്കെയോ? ഒട്ടും മനസ്സില്ല മനസോടെ അവിടെ നിന്നും ഇറങ്ങി പോകണമല്ലോ എന്നു ആലോചിച്ചപ്പോൾ ഒരു സങ്കടം ഇനി ഒരു നാൾ വീണ്ടും കയറി ചെല്ലുവാൻ പറ്റുമോ?????

ആശയ ഭൂപടം (concept Map)

ആശയ ഭൂപടം നോവക് ജോകോവിച് ആണ് കൊണ്ട് വന്നത് വളരെ ലളിതമായ രീതിയിൽ ആശയങ്ങൾ ചിത്രീകരിക്കുന്ന ഒന്നാണ് കോൺസെപ്റ് മാപ്പ്. ഓരോ കുട്ടികളും വ്യത്യസ്തരാണ് അവർ പഠിക്കുന്നതും, വായിക്കുന്നത്‌ വളരെയധികം വ്യത്യസ്തമായ രീതിയിലാണ്. ഒരു പാഠപുസ്തകം വായിച്ചു മനസ്സിലാക്കിന്നതിനേക്കാൾ വളരെയധികം എളുപ്പമാണ് ആശയ ഭൂപടം വഴി കാര്യങ്ങൾ മനസ്സിലാക്കാൻ. ബി. എഡ്  കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമാസ്റ്ററിലാണ് കോൺസെപ്റ് മാപ്പ് തയ്യാറാക്കിയത്. പ്രധാനമായും ഹയർ സെക്കന്ററി പാട പുസ്തകങ്ങളെ ആസ്പദമാക്കിയാണ് മാപ്പ് തയ്യാറാക്കേണ്ടത് ഞാൻ അതിനായി തിരഞ്ഞെടുത്തത് ഒന്നാം വർഷ ഹയർ സെക്കന്ററി ചരിത്ര പുസ്തകങ്ങളിലെ പടഭാഗങ്ങളാണ്. അതിൽ മധ്യ കാല ഇന്ത്യയും, ഹാരപ്പൻ സംസ്കാരവുമാണ് മാപ്പ് തയ്യാറാക്കാനായി എടുത്തത്. വളരെയധികം സമയം വേണ്ടി വന്ന ഒരു പ്രവർത്തനമായിരുന്നു. പാട ഭാഗം നന്നായി വായിച്ചു മനസ്സിലാക്കാൻ സമയമെടുത്തു. എന്നിട്ട് അതിനെ ഓരോരോ പോർഷൻസ് ആയി വിഭാഗിച്ചാണ് മാപ്പ് ഉണ്ടാക്കിയത്. ഇത് വളരെയധികം ഉപകാര പ്രദമായി കാര്യങ്ങൾ ഒന്നുക്കൂടി മനസ്സിലാക്കാനും സോഷ്യൽ സയൻസ് എന്ന സബ്ജെക്ടിൽ ചരിത്രത്തിനു ഉള്ള പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കുവാനും സഹായ

cocientization class. pocso

Image
ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായി കുട്ടികൾക്ക് കോൺസയന്റിസഷൻ ക്ലാസ്സ്‌ എടുത്തു. പോക്സോ എന്താണെന്നതിനുള്ള അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കുട്ടികൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ചും ശാരീരികമായി എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതു എങ്ങനെ നേരിടണമെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. കുട്ടികൾ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുകയും ഇനി ഇത് പോലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ  ധൈര്യമായി നേരിടുമെന്നും അവർ പറഞ്ഞു. 🥰🥰🥳🥳

ടീച്ചിങ് പ്രാക്ടീസ് അഞ്ചാം ആഴ്ച 🥳🥳🥳🥳

Image
ഇന്ന് teaching പ്രാക്ടിന്റെ അഞ്ചാം ആഴ്ച പിന്നിടുമ്പോൾ ഒരു പാട് അഭിമാനം തോന്നുന്നു. ഒരു ടീച്ചർ എന്ന നിലയിൽ അവർ നമുക്ക് തരുന്ന സ്നേഹവും ബഹുമാനവും അത്രയും വലുതാണ്. ഇന്ന് അവർക്ക് അച്ചിവമെന്റ് ടെസ്റ്റിന്റെ പേപ്പർ നൽകി അനൂപും ക്ലാസ്സിൽ ഒന്നാമതായി. മാർക്ക്‌ കുറഞ്ഞ കുട്ടികൾക്ക് വീണ്ടും ഒരു ടെസ്റ്റ്‌ കൂടി നടത്തും എന്ന സൂചനയും നൽകി.