മൈക്രോ ടീച്ചിങ് 😊😊
ഇന്നും പതിവുപോലെ നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ഇന്ന് വളരെയധികം സന്തോഷമുള്ള ഒരു ദിവസമാണ് കാരണം സീനിയർസിന് ക്യാമ്പ് ആയതിനാൽ ജനറൽ പേപ്പർസിന്റെ ക്ലാസ്സ് ഉണ്ടായിരുന്നില്ല. രാവിലെ മുതൽ ഓപ്ഷണൽ പേപ്പറിന്റെ ക്ലാസ്സ് ആയിരുന്നു. ബിന്ദു ടീച്ചർ ഇന്ന് മൈക്രോ ടീച്ചിങ്ങിനെ കുറിച്ച് വിശദമായ ക്ലാസ് എടുക്കുകയും ഞങ്ങളെ കൊണ്ട് ക്ലാസ് എടുപ്പിക്കുകയും ചെയ്തു. ഞങ്ങൾക്ക് ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും ടീച്ചർ നല്ല സപ്പോർട്ട് തരുകയും ചെയ്തു. ആദ്യമായി ഞാൻ ക്ലാസ്സ് എടുക്കാം എന്നും പറഞ്ഞു ധൈര്യമായി മുന്നോട്ടു വന്നത് പ്രീതി ആയിരുന്നു ബ്ലാക്ക് ബോർഡ് മാനേജ്മെന്റിനെ കുറിച്ചു വിശദമായി ക്ലാസ്സ് എടുത്തു പ്രീതി ഞങ്ങളെ ഞെട്ടിച്ചു. അതു കഴിഞ്ഞു സ്‌പ്ലൈനേഷൻ മെത്തേടുമായി അസ്‌നിയും വന്നു. ചലപില കൂട്ടുന്ന കുട്ടികളെ നിലയ്ക്ക് നിർത്താൻ ക്ലാസ്സ് റൂം മാനേജ്‌മന്റ്മായി വന്ന ശ്രീകേഷ് സാറും കിടിലം ആയിരുന്നു. ക്ലാസ്സിലെ ആസ്ഥാന ഗായകനായ സുഭാഷിന്റെ പാട്ടും ക്ലാസ്സിനു ഒരു ഓളം ആയിരുന്നു. ചോദ്യോത്തര പക്തിയുമായി വന്ന ആൽബിൻ അച്ഛൻ കേരളത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പറഞ്ഞു തന്നു. ഉച്ചയൂണിനു ശേഷമുള്ള മയക്കത്തിൽ നിന്നും ഹിമയുടെ ബിരിയാണി പ്രയോഗത്തിലൂടെയുള്ള ഡിമാൻഡ് തിയറി ക്ലാസ്സിനെ വേറൊരു ലെവലിൽ എത്തിച്ചു. അതു കഴിഞ്ഞു അനൂപ് ചേട്ടൻ ഒരു ഗ്ലോബിന്റെ ഡെമോൺസ്ട്രഷൻ കാണിച്ചു തന്നു നേരാവണ്ണം ദിശ പോലും അറിയാത്ത ഞങ്ങളെ അതൊക്കെ പഠിപ്പിച്ചെടുക്കാൻ പാവം കുറെ പാടുപെട്ടു. മേഘ ടീച്ചറിന്റെ ഓർഗാൻസ് ഓഫ് ഗവണ്മെന്റും നന്നായിരുന്നു. ഏറ്റവും ഒടുവിൽ മാപ് ഡെമോൺസ്ട്രഷനുമായി വന്നത് അമലായിരുന്നു ഉറക്കം തൂങ്ങിയിരുന്ന ഞങ്ങളെ തമാശയിലൂടെ ഉണർത്തുകയയും ഗ്രീക്ക് സംസ്കാരത്തിലേക്കു കൂട്ടി കൊണ്ട് പോവുകയും ചെയ്തു. ഇനി തിങ്കളാഴ്ച ഒറിജിനൽ ടീച്ചിങ് സെക്ഷൻ ആണ് ഭഗവാനെ മിന്നിച്ചേക്കണേ 🤩🤩🤩🤩