ആശയ ഭൂപടം (concept Map)
ആശയ ഭൂപടം നോവക് ജോകോവിച് ആണ് കൊണ്ട് വന്നത് വളരെ ലളിതമായ രീതിയിൽ ആശയങ്ങൾ ചിത്രീകരിക്കുന്ന ഒന്നാണ് കോൺസെപ്റ് മാപ്പ്. ഓരോ കുട്ടികളും വ്യത്യസ്തരാണ് അവർ പഠിക്കുന്നതും, വായിക്കുന്നത് വളരെയധികം വ്യത്യസ്തമായ രീതിയിലാണ്. ഒരു പാഠപുസ്തകം വായിച്ചു മനസ്സിലാക്കിന്നതിനേക്കാൾ വളരെയധികം എളുപ്പമാണ് ആശയ ഭൂപടം വഴി കാര്യങ്ങൾ മനസ്സിലാക്കാൻ. ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമാസ്റ്ററിലാണ് കോൺസെപ്റ് മാപ്പ് തയ്യാറാക്കിയത്. പ്രധാനമായും ഹയർ സെക്കന്ററി പാട പുസ്തകങ്ങളെ ആസ്പദമാക്കിയാണ് മാപ്പ് തയ്യാറാക്കേണ്ടത് ഞാൻ അതിനായി തിരഞ്ഞെടുത്തത് ഒന്നാം വർഷ ഹയർ സെക്കന്ററി ചരിത്ര പുസ്തകങ്ങളിലെ പടഭാഗങ്ങളാണ്. അതിൽ മധ്യ കാല ഇന്ത്യയും, ഹാരപ്പൻ സംസ്കാരവുമാണ് മാപ്പ് തയ്യാറാക്കാനായി എടുത്തത്. വളരെയധികം സമയം വേണ്ടി വന്ന ഒരു പ്രവർത്തനമായിരുന്നു. പാട ഭാഗം നന്നായി വായിച്ചു മനസ്സിലാക്കാൻ സമയമെടുത്തു. എന്നിട്ട് അതിനെ ഓരോരോ പോർഷൻസ് ആയി വിഭാഗിച്ചാണ് മാപ്പ് ഉണ്ടാക്കിയത്. ഇത് വളരെയധികം ഉപകാര പ്രദമായി കാര്യങ്ങൾ ഒന്നുക്കൂടി മനസ്സിലാക്കാനും സോഷ്യൽ സയൻസ് എന്ന സബ്ജെക്ടിൽ ചരിത്രത്തിനു ഉള്ള പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കുവാനും സഹായമായി. 🥳🥳🥳