ഇന്റേൺഷിപ്പും ഒപ്പം വയനാവാരാചരണവും 🥳🥳🥰🥰
ഇന്ന് സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ ആയിരുന്നു. കുട്ടികൾ എല്ലാവരും തന്നെ വളരെ സന്തോഷത്തിലായിരുന്നു. എങ്കിലും ഇതിനോടൊപ്പം നടക്കുന്ന മിഡ് ടെർമിനൽ എക്സാം അവരുടെ സന്തോഷത്തിന്റെ മാറ്റ് കുറച്ചു എന്ന് എനിക്ക് തോന്നി. ടീച്ചിങ് മാത്രമല്ലാതെ സ്കൂളിന്റെ സകലമാന പ്രവർത്തനങ്ങളിലും ഭാഗമാകാൻ കഴിഞ്ഞു. ഡിസ്‌സിപ്ലിൻ ഡ്യൂട്ടി, എക്സാം ഡ്യൂട്ടി, എക്ക്സാമിനർ, തുടങ്ങി വിളമ്പുകാർ വരെ എത്തി നിൽക്കുന്ന ഡ്യൂട്ടികൾ. ഓരോന്നും വളരെ ആസ്വദിച്ചു ചെയ്യുന്നത് കൊണ്ട് സമയം പോകുന്നതേ അറിയുന്നില്ല. ഈ ഒരാഴ്ച എക്സാം നടക്കുന്നത് കൊണ്ട് കാര്യമായ ക്ലാസ്സുകളും ഒപ്പം ലെസ്സൺ പ്ലാൻ നീങ്ങുന്നില്ലല്ലോ എന്നൊരു സങ്കടവും മാത്രമേ ഉള്ളു. എങ്കിലും ഭാവിയിലെ ടീച്ചേർസ് എന്ന നിലയ്ക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് എന്നതാണ് യാഥാർഥ്യം. 🥳🥳