ആറാം പീരീടും കുട്ട്യോളും 🥳🥳
ഇന്ന് വളരെയധികം സന്ദോഷത്തോടെയാണ് സ്കൂളിലേക്ക് പോയതെങ്കിലും അവിടുത്തെ സാഹചര്യം അത്ര നല്ലതായിരുന്നില്ല. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ആക്ഖുന സ്കൂൾ ഡ്യൂട്ടിയുമായി ബന്ധപെട്ടു കർക്കശ്യത്തോടെയാണ് സംസാരിച്ചത്. ഒരു ടീച്ചർ ട്രെയിനി ആണെങ്കിൽ പോലും സ്കൂളിന്റെ സകലമാന കാര്യങ്ങളിലും നമ്മൾ പങ്കാളികളാകണം എന്ന നിർദ്ദേശം തന്നു. തുടക്കത്തിൽ ദേഷ്യത്തിൽ ആയിരുന്നെങ്കിലും പതിയെ തണുത്തു. സ്കൂളിലായാലും, ക്ലാസ്സ് റൂമിലായാലും ഒരു ടീച്ചർ എന്ന നിലയിൽ നാം എങ്ങനെ ആയിരിക്കണം എന്ന് സിസ്റ്റർ വ്യക്തമാക്കി തന്നു. എനിക്ക് ഉച്ചയ്ക്ക് ശേഷം ഉള്ള പീരിയഡ് ആയിരുന്നു എങ്കിലും നന്നായി മുന്നൊരുക്കങ്ങൾ നടത്തിയാണ് ക്ലാസ്സിലേക്ക് പോയത്. ചോദ്യങ്ങൾ ചോദിച്ചപ്പോൾ തൃപ്തികരമല്ലാത്ത രീതിയിൽ ഉത്തരം തന്നത് എനിക്ക് വളരെയധികം സങ്കടം ആയി ഞാൻ കുട്ടികളെ കുറച്ചു ശകാരിച്ചു അതു വരെ കൂൾ ആയിരുന്ന എന്റെ ഭാവമാറ്റം അവർക്ക് പെട്ടന്ന് ഉൾകൊള്ളാൻ പറ്റിയില്ല. അവരുടെ സങ്കടം കണ്ട് എനിക്കും വിഷമം ആയി അടുത്ത ക്ലാസ്സിൽ എല്ലാം പഠിച്ചു കൊണ്ട് വരാമെന്ന ഉറപ്പും നൽകിയാണ് അവർ പോയത്. 🥰🥰🥰