ടീച്ചിങ് പ്രാക്ടീസ് ഒരാഴ്ച പിന്നിടുമ്പോൾ. 🥳🥳
ടീച്ചിങ് പ്രാക്ടീസ് ഒരാഴ്ച പിന്നിടുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള ട്രൈനീസിന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. കുട്ടികളെ വളരെ അടുത്തറിയാനും അവരുമായി ഇടപെഴകാനും കഴിഞ്ഞു. ഒരു ടീച്ചർ എന്ന നിലയിൽ എവിടെയാണ് മാറ്റങ്ങൾ വരുത്തേണ്ടത്, എവിടെയാണ് പോരായ്മകൾ എന്നതൊക്കെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. St. ഗോറേറ്റിസ് സ്കൂളും അതിന്റെ ചുറ്റുപാടുകളുമായി ഇണങ്ങി പോകാൻ കഴിയുന്നുണ്ട്. അഞ്ചാം ക്ലാസ്സ് മുതൽ ഉള്ള ഫ്രീ പീരിയഡ് ഒക്കെ ഞങ്ങൾ പോകാറുണ്ട്. ഓരോരോ ക്ലാസ്സ്‌റൂമുകളും വ്യത്യസ്തങ്ങളാണ്. കുന്നിമണികൾ പോലുള്ള അവരുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്.
*ഒരുപാട് മാറ്റങ്ങൾ ഞാൻ എന്റെ ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായിട്ട് എന്നിൽ വരുത്തിയിട്ടുണ്ട്.
* കുറച്ചു കൂടി സ്പീഡ് കുറക്കാൻ ശ്രമിച്ചു.
* കുട്ടികളുമായി ഒരു ഫ്രണ്ട്‌ലി റിലേഷൻഷിപ് മെയ്ന്റയിൻ ചെയ്യാൻ ശ്രമിച്ചു.
* പുതിയ ടെക്‌നിക്‌സ് അപ്ലൈ ചെയ്യാൻ ശ്രമിച്ചു.