അച്ചിവമെന്റ് ടെസ്റ്റ് 🥳🥳
ഇന്ന് എന്റെ ഒൻപതാം ക്ലാസുകാർക് അച്ചിവമെന്റ് ടെസ്റ്റ് ആയിരുന്നു. ആകെ ഇരുപത്തഞ്ചു മാർക്കിനായിരുന്നു എക്സാം. എല്ലാ കുട്ടികളെയും പരിഗണിക്കുന്ന തരത്തിലുള്ളതായിരുന്നു ചോദ്യങ്ങൾ. അവർ എല്ലാവരും എക്സാം എഴുതാൻ റെഡി ആയിരുന്നു. എന്നെ അതിശയിപ്പിച്ച കാര്യം എന്തെന്നാൽ അവർ ഒന്നും ആരോടും ചോദിക്കാതെ സ്വന്തമായി എഴുതുന്നത് കണ്ടതാണ്. ഇന്ന് അൽഫിൻ വന്നില്ല. ബാക്കി ഉള്ളവർ എല്ലാവരും ഉണ്ടായിരുന്നു. എക്സാം പേപ്പർ ഇന്ന് തന്നെ നോക്കി കൊടുത്ത ശേഷം തിരികെ വാങ്ങി. എക്സാമിൽ അനൂപ് 23 മാർക്ക് വാങ്ങി ഒന്നാം സ്ഥാനത്തും ഗോകുൽ രണ്ടാം സ്ഥാനത്തും എത്തി. ഗോകുലിനു തന്നെ അവന്റെ മാർക്കിൽ ഉണ്ടായ ഉയർച്ച വിശ്വസിക്കാൻ പറ്റാതായി. വളരെയധികം സന്തോഷത്തിലായിരുന്നു അവൻ. ഇന്ന് ക്ലാസ്സിലെ സ്റ്റാർ ഓഫ് ദി ഡേ ഗോകുൽ ആയിരുന്നു സ്വന്തം കുടുക്ക പൊട്ടിച്ചു എനിക്ക് ഒരു പേന വാങ്ങി തന്നു. എന്റെ കണ്ണുകൾ ഈറനണിയിച്ചു. അവർക്ക് ഞാൻ പോകല്ലേ എന്നൊരു പ്രാർത്ഥന മാത്രം 😍😍😍😍