മുപ്പത് ലെസ്സൺ പ്ലാൻ കംപ്ലീറ്റ് ആയേ 🥳🥳🥳
ഇന്ന് വളരെയധികം സന്തോഷം ഉള്ള ദിവസമായിരുന്നു രമേഡിയൽ ടീച്ചിങ് ഉൾപ്പടെ എന്റെ ലെസ്സൺ പ്ലാൻ എല്ലാം കംപ്ലീറ്റ് ആയി. സന്തോഷം ഉണ്ടെങ്കിലും ഉള്ളു നിറയെ സങ്കടവുമായാണ് ഞാൻ ഇന്നാ ക്ലാസ്സിൽ നിന്നും ഇറങ്ങിയത്. എന്റെ പതിമൂന്ന് കുട്ടികളും എനിക്ക് ഒരേ പോലെയാണ് അവർക്ക് ഞാൻ പോകുന്നു എന്നു പറഞ്ഞതു തന്നെ വളരെയധികം സങ്കടത്തോടെയാണ് കേട്ടിരുന്നത്. ഞാൻ കാരണം അവരിൽ കുറച്ചെങ്കിലും മാറ്റം വന്നിട്ടുണ്ട് എന്നു എനിക്ക് പറയാൻ കഴിയും. ഒരിക്കൽ പോലും സോഷ്യൽ സയൻസ് ടെക്സ്റ്റ് ബുക്ക് എടുക്കാത്തവർ ഇപ്പോൾ ടെക്സ്റ്റ് വായിക്കുന്നുണ്ട്. ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാത്തവർ പോലും എന്റെ ക്ലാസ്സിൽ അടങ്ങി ഇരിക്കുന്നുണ്ട്. ഞാൻ കാരണം ഒരാളിലെങ്കിലും മാറ്റം വന്നതിൽ ഞാൻ വളരെയധികം സന്ദോഷിക്കുന്നു. ജൂലൈ 13 നു സ്കൂളിൽ ആദ്യമായി പോയ നമുക്ക് ഓരോ ദിവസവും പോകുന്നത് അറിയാനെ കഴിഞ്ഞില്ല. സ്കൂളിലെ എല്ലാ കാര്യങ്ങളിലും ഞങ്ങൾ പങ്കാളികളായി. എന്റെ ക്ലാസ്സിലെ ഓരോ കുട്ടികളും ഒന്നിനൊന്നു മികച്ചതാണ്. അവർ അറിയാതെ തന്നെ അവരുടെ ഉള്ളിലുള്ള ഓരോ കഴിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു. വൃന്ദയ്ക്ക് ചിത്രം വരക്കുവാനും, അൽഫിനു നന്നായി സംസാരിക്കുവാനും, ക്രിസ്റ്റോയ്ക്ക് നന്നായി കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുവാനും കഴിവുകൾ ഉണ്ട് എന്നത് എന്നെ അദ്‌ഭുതപെടുത്തി. എനിക്ക് ഒരിക്കലും മറക്കുവാൻ കഴിയില്ല സെന്റ് ഗോറേറ്റിസ് സ്കൂളും ഒൻപതാം ക്ലാസ്സിലെ കുട്ടികളും. അൽഫിൻ, അനൂപ്, ക്രിസ്റ്റോ, വൈഷ്ണവ്, ഗോകുൽ, ഡാനി, അതുൽ, ശ്രീനിവാസൻ, അനഘ, വൃന്ദ, വൈഗ, ഗോപിക, അപ്സര, സ്നേഹ 🥳🥳🥳🥳ഇവർ ഉയരങ്ങളിൽ എത്തട്ടെ, എന്നും എന്റെ പ്രാർത്ഥന ഒപ്പമുണ്ടാകും, എന്നും ഇവരുടെ വളർച്ചയിൽ ഭാഗവാക്കാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👏👏👏👏