ഇന്റേൺഷിപ്പിന്റെ നാലാം ആഴ്ച 🥳🥳🥳🥳🥳
കഴിഞ്ഞ ഒരാഴ്ച കാലം വളരെ വിലപ്പെട്ടതായിരുന്നു. കാരണം ഒരു ടീച്ചറെന്നെ നിലയിൽ എനിക്ക് ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞു എന്റെ ക്ലാസ്സായ 9E യിലെ കുട്ടികൾ ഞാൻ ഫസ്റ്റ് ദിവസം കണ്ടതിൽ നിന്നും ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്. സത്യത്തിൽ സോഷ്യൽ സയൻസ് ടെസ്റ്റ് ബുക്ക് എടുക്കാത്തവർ പോലും ഇപ്പോൾ അതു വായിക്കാൻ തുടങ്ങി എന്നു പറയുന്നത് എന്തു സന്തോഷമുള്ള കാര്യമാണ്. ഓരോ കുട്ടിയും അവരുടേതായ രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്. ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും അവർ എന്നെ മറക്കില്ല എന്നു പറഞ്ഞതു തന്നെ അനുഗ്രഹം. ഇനി ട്രെയിനിങ് കഴിഞ്ഞു പോകല്ലേ ഇവിടെ നിന്നാൽ മതി ടീച്ചറെ നമ്മൾ ഹെഡ്മിസ്റ്റസിനോട് പറഞ്ഞോളാം എന്നു പറഞ്ഞ വാക്കിൽ കൂടുതൽ ഇനി എന്തു വേണം 🥰🥰🥳🥳