ഇന്നോവറ്റിവ് വർക്ക് 🥳🥳🥳🥳
ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായി ക്ലാസ്സിൽ ഒരു ഇന്നോവറ്റീവ് വർക്ക് കുട്ടികൾക്ക് കൊടുത്തു. മധ്യ കാല ഇന്ത്യ എന്ന ചാപ്റ്ററുമായി ബന്ധപ്പെട്ട ഒരു ഇന്നോവറ്റീവ് വർക്ക് ആണ് കുട്ടികൾക്ക് കൊടുത്തത്. അതൊരു വേഡ് പസ്സിൽ ആയിരുന്നു. മധ്യ കാല രാജാക്കന്മാരുടെ പേരുകൾ കണ്ടു പിടിച്ചു അടയാളപ്പെടുത്തുകയായിരുന്നു പ്രവർത്തനം. അതിനായി ഒരു വേഡ് പസ്സിൽ തയ്യാറാക്കി. കണ്ടു പിടിക്കേണ്ട രാജാക്കന്മാരുടെ പേരുകൾ ഒരു സൈഡിൽ നൽകി ഒരു നിശ്ചിത സമയം നിർദ്ദേശിച്ചു കൊണ്ട് അവയെല്ലാം കണ്ടു പിടിക്കുവാനായി ആവശ്യപ്പെട്ടു കുട്ടികളെല്ലാം വളരെയധികം ആവേശത്തോടെയാണ് അത് ചെയ്തത്. ഇത് കുട്ടികളുടെ ഓർമ ശക്തിയും, സാമൂഹ്യ ശാസ്ത്രം പഠിക്കാനുള്ള അവരുടെ താല്പര്യവും വർധിപ്പിക്കാൻ കഴിഞ്ഞു. 🥳🥳🥳🥳🥳