കണ്ണു നനയിച്ച ഡ്രോയിങ് കോമ്പറ്റിഷൻ 😥😥
ഇന്ന് സ്കൂളിൽ ഡ്രോയിങ് കോമ്പറ്റിഷൻ ആയിരുന്നു. എന്റെ ക്ലാസ്സിലെ വൃന്ദ നന്നായി പടം വരക്കുന്നുന്ന കുട്ടിയാണ്. കൃത്യം ഒരാഴ്ച മുൻപു തന്നെ അതിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും സ്കൂളിൽ നിന്ന് കിട്ടിയിരുന്നു. പക്ഷെ മത്സരത്തിന് രണ്ടു ദിവസം മുൻപേ അവൾ എന്നോട് പങ്കെടുക്കുന്നില്ല എന്നു പറഞ്ഞു. ഞാൻ അവളോട് കാരണം തിരക്കി, ടീച്ചറെ പടം വരയ്ക്കാൻ നല്ല കളർ വേണം എന്റെ കയ്യിൽ ഇല്ല അതോണ്ട് ഞാൻ പോകുന്നില്ല. ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല സ്കൂളിലേക്ക് പോകുന്ന വഴി അവൾക്ക് ഒരു ചെറിയ കളർ വാങ്ങി എന്നിട്ട് അവൾക്ക് കൊടുത്തു. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു മത്സരം. അപ്പോൾ അവർക്ക് IT പീരിയഡ് ആയതിനാൽ ലാബിൽ ആയിരുന്നു. അവളെ വിളിക്കാനായി ഞാൻ ഓടി പാവം മത്സരത്തിൽ പങ്കെടുക്കാനായി ഓഡിറ്ററിയത്തിന്റെ പടികൾ കയറി വരുന്ന അവളെയാണ് കണ്ടത്. ടീച്ചറെ സമ്മാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ഞാൻ ടീച്ചറിനു വേണ്ടി മത്സരിക്കും. ഇത്രയും നേരം ഭയങ്കര ടെൻഷൻ ആയിരുന്നു പക്ഷെ ഇപ്പോൾ അതില്ല. ഒരു ടീച്ചറിനെക്കലുപരി ഞാൻ എന്തൊക്കെയോ ആയിരുന്നു അവൾക്ക്.