പടവുകൾ
ഇന്ന് എന്റെ ജീവിതത്തിലെ വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു കാരണം ഇന്ന് മാർ തിയോഫിലസ് ട്രെയിനിങ് കോളേജിൽ അഡ്മിഷൻ എടുത്തതിനു ശേഷമുള്ള ആദ്യ ക്ലാസ്സ് ആയിരുന്നു. ഒരു ടീച്ചർ ആകുക എന്നത് എന്റെ ഏറ്റവും വലിയ ഒരു സ്വപ്നമാണ്. സന്തോഷത്തോടൊപ്പം തന്നെ കുറച്ചു ടെൻഷനും ഉണ്ടായിരുന്നു കാരണം എനിക്ക് ലേറ്റ് ആയാണ് കോളേജിൽ അഡ്മിഷൻ കിട്ടിയത് ഇതിനകം തന്നെ കുറച്ചു പോർഷൻസ് ഒക്കെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. എനിക്ക് കൂട്ടായി പ്രീതിയും ഉണ്ടായിരുന്നു അവളും ലേറ്റ് അഡ്മിഷൻ ആയിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു പുതിയ കോളേജ്, കൂട്ടുകാർ, ടീച്ചേഴ്സ് ഒന്നിനെ കുറിച്ചും ഒരു ഐഡിയ ഉണ്ടായിരുന്നില്ല നേരെ പോയത് ഞങ്ങളുടെ സോഷ്യൽ സയൻസ് ക്ലാസ്സിലേക്കായിരുന്നു പക്ഷെ പ്രതീക്ഷിചതിലും വിപരീതമായിരുന്നു അവരുടെ സമീപനം. അവർ ഇങ്ങോട്ട് വന്നു പരിചയപ്പെടുകയും ക്ലാസുകളെ കുറിച്ചുള്ള ഡീറ്റെയിൽസ് പറഞ്ഞു തരുകയും ചെയ്തു. അവർ യാതൊരു വേർതിരിവും ഞങ്ങളോട് കാണിക്കാതെ എല്ലാ ഹെല്പും ചെയ്തു തന്നു. ഇപ്പോൾ ഞങ്ങളും കൂടി ചേർന്ന് പതിനാലു പേരാണ് സോഷ്യൽ സയൻസിൽ ഉള്ളത്. ഇപ്പോൾ ടെൻഷൻ എല്ലാം മാറി വളരെയധികം സന്തോഷത്തിലാണ് ഞാൻ ഭാവിയിൽ നല്ല അധ്യാപകരായി സമൂഹത്തിന് വേണ്ടി നന്മയുടെ പ്രകാശം പരത്താൻ നമുക്ക് കഴിയട്ടെ 🤗🤗🤗