കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്
ഇന്നും പതിവുപോലെ തന്നെ നേരlllത്തെ കോളേജിൽ എത്തി. ഫസ്റ്റ് പീരീഡ് ജിബി മാമിന്റെ ക്ലാസ്സ് ആയിരുന്നു. ഒരു പ്രാർത്ഥനയോടെയാണ് ക്ലാസ്സ് തുടങ്ങിയത്. അതിനുശേഷം പേഴ്സണാലിറ്റിയെ കുറിച്ച് പഠിപ്പിച്ചു. അതു കഴിഞ്ഞു മായ മാമിന്റെ ക്ലാസ്സ് ആയിരുന്നു ഹ്യൂമണിസത്തെ കുറിച്ച് നല്ലൊരു ക്ലാസ്സ് ആയിരുന്നു. പിന്നെ ഓപ്ഷണൽ പീരീഡ് ആയിരുന്നു ടീച്ചിങ്ങിനെ കുറിച്ചു പഠിപ്പിക്കുന്നതോടൊപ്പം തന്നെ നാളത്തെ സ്കൂൾ ഇൻഡക്റ്ഷൻ പ്രോഗ്രാമിനെ കുറിച്ചും പറഞ്ഞു തന്നു. ഇന്നു വിമൻസ് ഡേ ആയിരുന്നതു കൊണ്ട് അന്നൗൺസ്‌മെന്റിന്റെ രൂപത്തിൽ ചെറിയൊരു പ്രോഗ്രാംമും ഉണ്ടായിരുന്നു. ലഞ്ച് ബ്രേക്കിനു ശേഷം ഇലക്ഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്ക് ശേഷം കോളേജിന്റെ പുതിയ യൂണിയനെ അസ്സമ്ലിയിൽ വച്ചു പ്രഖ്യാപിച്ചു. ഫ്യ്സിക്കൽ സയൻസിലെ സുബിനെ ചെയര്മാനായും മാത്‍സ്സിലെ അലീനയെ വൈസ് ചെയർ പേർസണയും തിരഞ്ഞെടുത്തു.👏👏👏👏