സോഷ്യൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനം - ഐക്യ
ഇന്ന് വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു കാരണം സോഷ്യൽ സയൻസ് അസോസിയേഷന്റെ ഉദ്ഘടനമായിരുന്നു. ബഹുമാനപെട്ട തിരുവനന്തപുരം മേയോർ കുമാരി ആര്യ രാജേന്ദ്രനായിരുന്നു അഥിതി.
നമ്മുടെ അസോസിയേഷൻ നാമമായ "ഐക്യ " ഔപചാരികമായി പ്രഖ്യാപിച്ചു കൊണ്ട് കുറച്ചു സമയം നമ്മളോടൊപ്പം ചെലവാഴിച്ചു. അതിനുശേഷം ലോഗോ പ്രകാശനം പ്രിൻസിപ്പൽ ബെൻഡിക് റ്റ് സാർ നിർവഹിച്ചു. പ്രതീക്ഷിച്ചതിലും അധികം വിജയകരമായി. ഐക്യയിലൂടെ നമ്മുടെ കൂട്ടായ അധ്വാനമാണ് ഇന്ന് യഥാർഥ്യമായത്. ഇനിയും നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ നമ്മളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏.