എന്റെ ക്രിട്ടിസിസം ക്ലാസ്സ്‌.

ഒരു അധ്യാപിക എന്ന നിലയിലെ ആദ്യ ചുവടുവയ്പ്പായിരുന്നു ഇന്ന്. പത്താം ക്ലാസ്സിലെ സോഷ്യൽ സയൻസ് 
പാട പുസ്തകത്തിലെ സമരവും സ്വാതന്ത്ര്യവും എന്ന ചാപ്റ്ററിലെ ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളാണ് ഞാൻ ഇന്ന് ക്ലാസ്സ്‌ എടുത്തത്. വളരെയധികം ആകാംഷയും ഒപ്പം ആശങ്കകളും ഉണ്ടായിരുന്നു. തലേ ദിവസം തന്നെ ഒരു റിഹേർസൽ ഒക്കെ നടത്തി നോക്കി. ഇന്നത്തെ ആദ്യ ക്ലാസ്സ്‌ എന്റെയായിരുന്നു. സർവേശ്വരനോടൊപ്പം തന്നെ എന്റെ എല്ലാ ഗുരുകാരണവന്മാരെയും മനസ്സിൽ ഓർത്തു കൊണ്ട് തുടങ്ങി. സൗഹൃദ സംഭാഷണത്തിന് ശേഷം ഗാന്ധിജിയുടെ ഫോട്ടോ കാണിച്ചു കൊണ്ട് അദ്ദേഹത്തിന് ഒരു പ്രണാമം അർപ്പിച്ചുകൊണ്ട് ക്ലാസ്സ്‌ തുടങ്ങി.ക്ലാസ്സ്‌ കൃത്യ സമയത്തു തന്നെ കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞു. ഇമ്പ്രൂവ് ചെയ്യേണ്ട പോർഷൻസും അതോടൊപ്പും തന്നെ ക്ലാസ്സിനെ കുറിച്ചും എന്റെ കൂട്ടുകാരും ബിന്ദു ടീച്ചറും വിലയേറിയ നിർദ്ദേശങ്ങൾ നൽകി 😍😍🥰🥰🥳🥳

Popular posts from this blog

മൈക്രോ ടീച്ചിങ് 😊😊

ആശയ ഭൂപടം (concept Map)

എന്റെ സെമിനാർ അവതരണം. 😍🤩🤩