നാക് വിസിറ്റും ക്ലാസ്സ് റൂം അറേഞ്ജ്മെന്റും 😁😁
ഇന്ന് വളരെയധികം തിരക്കേറിയ ദിവസം ആയിരുന്നു. നാക് വിസിറ്റുമായി ബന്ധപെട്ടുള്ള ക്ലാസ്സ് റൂം അറേഞ്ജ്മെന്റായിരുന്നു. ഒരു സോഷ്യൽ സയൻസ് ക്ലാസ്സ് റൂമിന്റെ കാര്യം പറയണ്ടല്ലോ എന്തെല്ലാം അറേഞ്ജ്മെന്റാണ് നടത്തേണ്ടത്. രാവിലെ തന്നെ എല്ലാവരും പതിവിലും നേരത്തെ എത്തിച്ചേർന്നു. കാരണം ഇന്ന് റെഗുലർ ക്ലാസ്സ് ഇല്ലല്ലോ. സുഭാഷും, അസ്നിയും സോഷ്യൽ സയൻസ് ലബോറട്ടറി തുറന്ന് അതിനകതുള്ള മുഴുവൻ വസ്തുക്കളും എടുത്തു പുറത്തിട്ടു. ഗ്രീഷ്മയും, ഹിമയും എന്തിനും തയ്യാറായിരുന്നു. പിന്നെ ഒരു ഓളമായിരുന്നു ചാർട്ട് വെട്ടലും, ചിത്രങ്ങൾ ഒട്ടിക്കലും എല്ലാമായി സമയം പോയതറിഞ്ഞില്ല. കട്ടയ്ക്ക് കൂടെ നിൽക്കാൻ ഒപ്പം ശ്രീകേഷും, സുഭാഷും. ക്ലാസ് റൂം എത്ര അലങ്കരിച്ചിട്ടും ഗ്രീഷ്മയ്ക്കും ഹിമയ്ക്കും മതിയാകുന്നില്ല. കൂടാതെ ടീച്ചറിന്റെ വകയായി വേൾഡ്ന്റെയും, ഇന്ത്യയുടെയും, കേരളത്തിന്റെയും ഭൂപടവും ക്ലാസ്സിനെ ഒന്നു കൂടി മികവുറ്റത്താക്കി 🥰🥰🥰🥰🥳🥳