ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായുള്ള എന്റെ ആദ്യ ക്ലാസ്സ്.
ഇന്ന് വളരെയധികം സന്തോഷവും ഒപ്പം ആകാംഷയും ഉള്ള ദിവസമായിരുന്നു. ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായുള്ള എന്റെ ആദ്യ ക്ലാസ്സായിരുന്നു. St. ജോൺസ് സ്കൂളിലെ എട്ടാം ക്ലാസ്സായിരുന്നു എനിക്ക് കിട്ടിയത്. ആദ്യത്തെ രണ്ടു പീരീടും എടുക്കാനുള്ള അവസരം ലഭിച്ചു. നിഷ്കളങ്കരായ ഒരു കൂട്ടം കുട്ടികൾ. ഓൺലൈൻ ക്ലാസ്സിന്റെ മടുപ്പ് അവരെ നന്നായി ബാധിച്ചിരുന്നു. കുട്ടികളെ ഒന്നു മെരുക്കി എടുക്കാൻ നന്നായി പാടു പെട്ടു. എന്റെ ക്ലാസ്സിൽ എല്ലാ ടൈപ്പ് കുട്ടികളും ഉണ്ടായിരുന്നു. കുസൃതി കുടുക്കകളും, വായിക്കാൻ മടിയുള്ളവരും, എഴുതാൻ ബുദ്ധിമുട്ട് ഉള്ളവരും അങ്ങനെ അനേകം. പക്ഷെ എന്തായാലും കുറെ പാവം കുട്ടികൾ. ഒന്നു മനസുവെച്ചാൽ അവർ ഉറപ്പായും ഉയരങ്ങളിൽ എത്തും. അതിൽ എനിക്കും ഭാഗവാക്കാകാൻ കഴിയട്ടെ. സർവേശ്വരൻ അതിനുള്ള അനുഗ്രഹം നമുക്ക് മേൽ ചൊരിയട്ടെ. ഇനിയും നല്ല നാളെക്കായി കാത്തിരിക്കാം. 🥰🥰🥰🥳🥳