ടീച്ചിങ് പ്രാക്ടീസ് കഴിഞ്ഞ ഒരാഴ്ച കാലം 🥰🥰
ഒരു ടീച്ചർ ട്രൈനീ എന്ന നിലയിൽ കഴിഞ്ഞ ഒരാഴ്ച കാലം വളരെ വിലപ്പെട്ടത്തായിരുന്നു. ആഴ്ചയിക് ഒരു ദിവസം മാത്രമേ എനിക്ക് ക്ലാസ്സ് ഉള്ളുവെങ്കിലും കുട്ടികൾ മറക്കാതെ എന്നെ ഓർക്കുന്നു എന്നതിൽ വളരെയധികം സതോഷവും അഭിമാനവും തോന്നി. ടീച്ചറെ എന്നും വിളിച്ചു അവർ ഓടി വരുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. നിഷ്കളങ്കരായ കുറെ കുട്ടികൾ അവരുടെ കുസൃതികൾ കണ്ട് അവിടുത്തെ ടീച്ചേർസ് അവരെ വഴക്ക് പറയുന്നത് കാണുമ്പോൾ ഒരു സങ്കടം . ആദ്യമായിട്ട് ഒരു ടീച്ചർ എന്ന നിലയിൽ മറ്റുള്ളവർ നമ്മെ അംഗീകരിക്കുന്നത് വളരെ വലിയ ഒരു ബഹുമാതിയായി തോന്നിയിട്ടുണ്ട്. ഓമൈക്രോൺ വ്യാപനത്തിൽ 8,9 ക്ലാസുകാർക്ക് ഓൺലൈൻ ക്ലാസ്സ് ആകുന്ന സാഹചര്യത്തിൽ വരുന്ന ഒരാഴ്ച കാലം എങ്കിലും നന്നായി ക്ലാസ്സ് എടുക്കാൻ കഴിയട്ടെ നമുക്ക് എല്ലാവർക്കും. ❤️❤️