ഓൺലൈൻ ക്ലാസ്സ്‌ തുടക്കം 🎊🎊🎊

ഇന്ന് ടീച്ചിംഗ് പ്രാക്ടിസിന്റെ ഭാഗമായുള്ള ആദ്യ ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നു. എനിക്ക് സെക്കന്റ്‌ പീരിയഡ് ആയിരുന്നു. ഒൻപതാം ക്ലാസ്സ്‌ ആയിരുന്നു തുടക്കം. നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്നിരുന്നാലും എന്റെ ഗുരുക്കന്മാരെ മനസ്സിലോർത് തുടങ്ങി. കുട്ടികൾ വളരെ കുറവായിരുന്നു. റെസ്പോൺസും വളരെ കുറവായിരുന്നു. കളിച്ചു നടക്കുന്ന പ്രായത്തിന്റെ എല്ലാ സവിശേഷതകളും അവരിൽ പ്രകടമായിരുന്നു. ആർക്കോ വേണ്ടി ക്ലാസ്സിൽ ഇരിക്കുന്നു 40 കുട്ടികളുള്ള രണ്ടു ഡിവിഷനിൽ നിന്നും മൊത്തം 14 കുട്ടികളാണ് ഇന്ന് ക്ലാസ്സിൽ കയറിയത്. നമ്മൾ പഠിച്ചിരുന്ന സമയത്തെ നിഷ്കളങ്കതയൊന്നും അവരിൽ എനിക്കു കാണാൻ കഴിഞ്ഞില്ല. അവർക്കു ഒരു മറുപടി പോലും തരാൻ മടിയായിരുന്നു. ചടങ്ങിനു വേണ്ടി കയറുന്നു എന്നല്ലാതെ അവർ എന്തെങ്കിലും പഠിക്കുന്നുണ്ടോ എന്നത് ദൈവത്തിനു പോലും അറിയില്ല. നമ്മുടെ കുട്ടികൾ ഇനി ഇങ്ങനെ ആയാൽ ഇവരുടെ ഭാവി എന്താകും. അക്ഷരം പോലും അറിയില്ലെങ്കിലും പത്താം ക്ലാസ്സിൽ ഫുൾ A + കിട്ടുന്ന കാലമല്ലേ  പിന്നെ എന്തിനു പഠിക്കണം ടീച്ചറെ എന്ന് അവർ ചോദിച്ചപ്പോൾ ഉറക്കമളച്ചും, തെരുവുവിളക്കിന്റെ വെട്ടത്തും, പാർട്ട്‌ ടൈം ജോലി ചെയ്തും അത്യുന്നതങ്ങളിൽ കയ്യൊപ്പ് ചാർത്തിയ മഹാന്ത്മക്കളുടെ സ്മരണയ്ക്ക് മുൻപിൽ ഒരായിരം കൂപ്പുകയ്കൾ 👏👏

Popular posts from this blog

മൈക്രോ ടീച്ചിങ് 😊😊

ആശയ ഭൂപടം (concept Map)

എന്റെ സെമിനാർ അവതരണം. 😍🤩🤩