ടീച്ചിംഗ് പ്രാക്ടിസിന്റെ അവസാന ദിവസം.
ഇന്ന് നമ്മുടെ ടീച്ചിംഗ് പ്രാക്ടിസിന്റെ അവസാന ദിവസമായിരുന്നു. സന്തോഷത്തോടൊപ്പം തന്നെ വളരെ സങ്കടവും ഉള്ള നിമിഷമായിരുന്നു ഇന്ന്. രണ്ടു മാസക്കാലം സൈന്റ്റ് ജോൺസ് സ്കൂളിന്റെ ഭാഗമാകാൻ കഴിഞ്ഞത് വളരെ വലിയ ഭാഗ്യമായി ഞാൻ കാണുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവങ്ങളാണ് എനിക്കു കിട്ടിയത്. തുടക്കത്തിൽ കുട്ടികളെ മെസ്സിക്ക്കിയെടുക്കാൻ കുറച്ചു പാടു പെട്ടു. കടുക്മണികൾ പോലെ ചിതറിപോകുന്ന അവരെ പെറുക്കിയെടുത്തു ക്ലാസ്സിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ ഞാൻ കർകശക്കാരിയായ ടീച്ചറായി. ടീച്ചറിന്റെ എല്ലാ മേലാപ്പുകളും കളഞ്ഞു അവരിലേക്കിറങ്ങിയപ്പോൾ അവരുടെ കൂട്ടുകാരിയായി മാറി. ബാല്യത്തിന്റെ എല്ലാ നിഷ്കളങ്കതയും, കുറുമ്പുകളും അവർക്ക് ഉണ്ട് എങ്കിലും പാവം കുട്ടികൾ. ജോസ്, ജെസ്സിൻ, അദ്വൈത്, ശിവജിത്, അമൽ നാഥ്, അഖില, ലിയോ, തുടങ്ങി എല്ലാ കുട്ടികളും എനിക്കു പ്രിയപ്പെട്ടവർ. ഓൺലൈൻ ആയാലും, ഓഫ്‌ലൈൻ ആയാലും ആദ്യമൊക്കെ അവർക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു അതു ക്രമേണ മാറ്റി എടുക്കാൻ കഴിഞ്ഞു. വളരെ സങ്കടം ഉണ്ട് പ്രാക്ടീസ് പെട്ടന്ന് തീർന്നു പോയല്ലോ എന്ന്😥😥😥, പക്ഷെ കോളേജിനടുത്തു ആകുമ്പോൾ അവരെ വല്ലപ്പോഴും കാണാൻ പറ്റുമല്ലോ എന്നൊരാശ്വാസം. വഴിയിൽ വച്ചു കണ്ടാൽ ഓടി വന്നു മിണ്ടാം ടീച്ചറെ എന്ന വാക്ക് കേട്ടു നിരകണ്ണുകളോടെ സ്കൂളിന്റെ പടിയിറങ്ങി. എന്റെ കുട്ടികൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🎊🎊🎊🎊