യുഫോറിയ മാർച്ച് 14 - 18 💃💃🥳🥳
വളരെയധികം സന്തോഷമുള്ള ദിവസങ്ങളാണ് കടന്നു പോയത്. 65 ആം കോളേജ് യൂണിയൻ നിസർഗ്ഗയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്. ഒത്തൊരുമയുടെയും ആഘോഷത്തിന്റെയും ദിനങ്ങൾ. നമ്മൾ ഓരോരുത്തരുടെയും ഉള്ളിലുള്ള കഴിവുകൾ പുറത്തു കൊണ്ട് വരാനുള്ള ഒരു വേദി കൂടിയായിരുന്നു ഈ ക്യാമ്പ്. അന്തരിച്ച പ്രശസ്ത നടി k. P. S. C ലളിത അഭിനയിച്ച സിനിമകളുടെ പേരാണ് ഓരോ ഗ്രൂപ്പിനും നൽകിയത്. ഞാൻ ഒന്നാം ഗ്രൂപ്പായ പവിത്രത്തിൽ ആയിരുന്നു. ലീഡേഴ്‌സ് സജിനും, പ്രിയങ്കയും ആയിരുന്നു. എല്ലാ കാര്യങ്ങളും വളരെയധികം കൃത്യവും വ്യക്തവുമായി ചെയ്തു തീർക്കാൻ നമുക്ക് കഴിഞ്ഞു. ഓരോരുത്തരുടെയും ഉള്ളിൽ ഉറങ്ങി കിടന്ന കഴിവുകൾ പുറത്തു കൊണ്ട് വരാൻ കഴിഞ്ഞ ഒരു വേദി കൂടിയായിരുന്നു ഇത്. കോളേജ് ക്ലീനിങ് മുതൽ പാചകം വരെ നമ്മൾ ഒന്നായി കൈ മെയ് മറന്നു ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയാനും അവരുടെ കഴിവുകൾ മനസ്സിലാക്കാനും കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. ഓരോ ദിവസ്സത്തേയും അനുഭവം വളരെ മികച്ചതായിരുന്നു ഇവിടെ പഠിച്ചവർ തന്നെ നമുക്ക് ക്ലാസ്സ് എടുക്കാൻ വന്നപ്പോൾ അതിലേറെ സന്തോഷം. വിനോദ് സാറും മനോജ് സാറും വളരെ മികച്ച ക്ലാസുകളാണ് നമുക്ക് എടുത്തത്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഫീൽഡ് വിസിറ്റിംഗ് ആയിരുന്നു. ചരിത്രത്തിന്റെ ഏടുകൾ ഉറങ്ങുന്ന കുതിര മാളികയും, വേളിയും ഒരിക്കലും മറക്കാത്ത ഓർമ്മകൾ നമുക്ക് സമ്മാനിച്ചു. ഇനി എന്നാണ് ഇത് പോലെ നമുക്ക് ഒരുമിക്കാൻ കഴിയുക 🥰🥰