Posts

ഓണാഘോഷം 🥰🥰🥰

Image
ഇന്ന് വളരെയധികം സന്തോഷമുള്ള ദിവസമായിരുന്നു. കാരണം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഓണാഘോഷം പേമാരിയും, കൊറോണയും നടനമാടിയ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഒരു ഒത്തു ചേരൽ. നമ്മൾ സെക്കന്റ്‌ ഇയർസും, ജൂനിയർസും ചേർന്നുള്ള ഓണാഘോഷം മറക്കാനാവാത്ത അനുഭവങ്ങളാണ് തന്നത്. യാതൊരു വേർതിരിവും കൂടാതെ ഒറ്റ കെട്ടായി നിന്ന നിമിഷങ്ങളാണ് കടന്നു പോയത്. ജീവിതത്തിൽ ഒരു പിടി നല്ല ഓർമ്മകൾ പങ്കു വെയ്ക്കാൻ ഇന്നത്തെ ദിവസം മാത്രം മതി. പൂക്കളവും, സദ്യയും, വടം വലിയും, കസേര കറക്കവും, മെഗാ തിരുവാതിരയും അങ്ങനെ ഒരു പിടി കലാ പരിപാടികൾ. ഇനി അടുത്ത ഓണം എവിടെ ആഘോഷിക്കുമോ എന്തോ. എങ്കിലും ഇന്നത്തെ ഓർമ്മകൾ ബാക്കി ഉണ്ടല്ലോ 🥰🥰

ഇന്റേൺഷിപ്ന്റെ അവസാന ദിനം 💕💕

Image
ഇന്ന് ഇന്റേൺഷിപ്പിന്റെ അവസാന ദിവസമായിരുന്നു. ഒരു ടീച്ചർ ട്രൈനീ എന്ന നിലയിൽ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. ഒരു മാസക്കാലയളവ് പോയതേ അറിഞ്ഞില്ല. എന്റെ ക്ലാസ്സിലെ കുട്ടികളെയും അവരോടൊപ്പം തന്നെ ഞാൻ പരിചയപ്പെട്ട മറ്റു കുട്ടികളും ഒന്നിനൊന്നു മികച്ചവരാണ്. ഒരുപാട് ഓർമ്മകൾ ഈ സ്കൂളിൽ നിന്നും ലഭിച്ചു. അവർ ടീച്ചറെ എന്നു വിളിക്കുമ്പോൾ ഇതിൽ പരം സന്തോഷം വേറെയില്ല. എല്ലാ സപ്പോർട്ടും തന്നു എന്റെ കൂടെ നിന്ന ലിജി ടീച്ചറിന് ഒരായിരം നന്ദി ഈ അവസരത്തിൽ ഞാൻ കൂട്ടിച്ചേർക്കുന്നു.ഇന്റേൺഷിപ്പിന് വേണ്ടി നമുക്ക് അവസരം തന്ന സെന്റ് ഗോറേറ്റിസ് സ്കൂളിലെ ഹെഡ്മിസ്ട്രെസ് ആക്ഖുന സിസ്റ്ററിനും, അവിടുത്തെ എല്ലാ അധ്യാപകർക്കും, സ്റ്റാഫിനും ഒരായിരം നന്ദി. ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയപ്പെട്ട കുട്ടികൾക്കും ഒരുപാട് സ്‌നേഹം.......... ഇനി ഒരു ദിവസമെങ്കിലും സെന്റ് ഗോറേറ്റിസിൽ പഠിപ്പിക്കാനുള്ള ഭാഗ്യം ലഭിക്കട്ടെയെന്നു ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു. അതിനു ഒരു അവസരം ഇനി ലഭിക്കുമോ?

എക്സാം ഡ്യൂട്ടി 🥳🥳

ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായി എക്സാം ഡ്യൂട്ടി ചെയ്യാനുള്ള ഭാഗ്യം ഇന്നു ലഭിച്ചു. ഇത്രയും നാളും പരീക്ഷ എഴുതി മാത്രം ശീലമുണ്ടായിരുന്ന ഞാൻ ഉൾപ്പെടുന്ന ടീച്ചർ ട്രൈനീസിനെല്ലാം ഇതൊരു നല്ല എക്സ്പീരിയൻസ് ആയിരുന്നു. നാളെ സ്കൂളിന്റെ പടിയിറങ്ങുന്ന അവസരത്തിലും ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച പ്രിയ അധ്യാപകർക്കും സെന്റ് ഗോറേറ്റിസ് സ്കൂളിലും ഒരുപാട്, ഒരുപാട് നന്ദി 🥰🥰

ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച.

Image
ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച ആയിരിന്നു. ഇനി വിരലോലെന്നാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത്. ഓരോ ടീച്ചർ ട്രെയിനിസിനും ഒരു പാട് ഓർമ്മകൾ സമ്മാനിച്ച സ്കൂളാണ് സെന്റ്. ഗോറേറ്റിസ്, നമുക്ക് ഒരുപാട് തളപിഴകൾ ഉണ്ടായെങ്കിലും ആക്ഖുന സിസ്റ്റർ നമുക്ക് വേണ്ട എല്ലാ ഉപദേശങ്ങളും തന്നു. ഓരോ ദിവസം കഴിയും തോറും നമ്മൾ എല്ലാവരും സ്കൂളിമായി ഇഴുകി ചേർന്നു. സ്കൂളിനെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യും പിന്നെ എന്തൊക്കെയോ? ഒട്ടും മനസ്സില്ല മനസോടെ അവിടെ നിന്നും ഇറങ്ങി പോകണമല്ലോ എന്നു ആലോചിച്ചപ്പോൾ ഒരു സങ്കടം ഇനി ഒരു നാൾ വീണ്ടും കയറി ചെല്ലുവാൻ പറ്റുമോ?????

ആശയ ഭൂപടം (concept Map)

ആശയ ഭൂപടം നോവക് ജോകോവിച് ആണ് കൊണ്ട് വന്നത് വളരെ ലളിതമായ രീതിയിൽ ആശയങ്ങൾ ചിത്രീകരിക്കുന്ന ഒന്നാണ് കോൺസെപ്റ് മാപ്പ്. ഓരോ കുട്ടികളും വ്യത്യസ്തരാണ് അവർ പഠിക്കുന്നതും, വായിക്കുന്നത്‌ വളരെയധികം വ്യത്യസ്തമായ രീതിയിലാണ്. ഒരു പാഠപുസ്തകം വായിച്ചു മനസ്സിലാക്കിന്നതിനേക്കാൾ വളരെയധികം എളുപ്പമാണ് ആശയ ഭൂപടം വഴി കാര്യങ്ങൾ മനസ്സിലാക്കാൻ. ബി. എഡ്  കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമാസ്റ്ററിലാണ് കോൺസെപ്റ് മാപ്പ് തയ്യാറാക്കിയത്. പ്രധാനമായും ഹയർ സെക്കന്ററി പാട പുസ്തകങ്ങളെ ആസ്പദമാക്കിയാണ് മാപ്പ് തയ്യാറാക്കേണ്ടത് ഞാൻ അതിനായി തിരഞ്ഞെടുത്തത് ഒന്നാം വർഷ ഹയർ സെക്കന്ററി ചരിത്ര പുസ്തകങ്ങളിലെ പടഭാഗങ്ങളാണ്. അതിൽ മധ്യ കാല ഇന്ത്യയും, ഹാരപ്പൻ സംസ്കാരവുമാണ് മാപ്പ് തയ്യാറാക്കാനായി എടുത്തത്. വളരെയധികം സമയം വേണ്ടി വന്ന ഒരു പ്രവർത്തനമായിരുന്നു. പാട ഭാഗം നന്നായി വായിച്ചു മനസ്സിലാക്കാൻ സമയമെടുത്തു. എന്നിട്ട് അതിനെ ഓരോരോ പോർഷൻസ് ആയി വിഭാഗിച്ചാണ് മാപ്പ് ഉണ്ടാക്കിയത്. ഇത് വളരെയധികം ഉപകാര പ്രദമായി കാര്യങ്ങൾ ഒന്നുക്കൂടി മനസ്സിലാക്കാനും സോഷ്യൽ സയൻസ് എന്ന സബ്ജെക്ടിൽ ചരിത്രത്തിനു ഉള്ള പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കുവാനും ...

cocientization class. pocso

Image
ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായി കുട്ടികൾക്ക് കോൺസയന്റിസഷൻ ക്ലാസ്സ്‌ എടുത്തു. പോക്സോ എന്താണെന്നതിനുള്ള അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കുട്ടികൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ചും ശാരീരികമായി എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതു എങ്ങനെ നേരിടണമെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. കുട്ടികൾ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുകയും ഇനി ഇത് പോലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ  ധൈര്യമായി നേരിടുമെന്നും അവർ പറഞ്ഞു. 🥰🥰🥳🥳

ടീച്ചിങ് പ്രാക്ടീസ് അഞ്ചാം ആഴ്ച 🥳🥳🥳🥳

Image
ഇന്ന് teaching പ്രാക്ടിന്റെ അഞ്ചാം ആഴ്ച പിന്നിടുമ്പോൾ ഒരു പാട് അഭിമാനം തോന്നുന്നു. ഒരു ടീച്ചർ എന്ന നിലയിൽ അവർ നമുക്ക് തരുന്ന സ്നേഹവും ബഹുമാനവും അത്രയും വലുതാണ്. ഇന്ന് അവർക്ക് അച്ചിവമെന്റ് ടെസ്റ്റിന്റെ പേപ്പർ നൽകി അനൂപും ക്ലാസ്സിൽ ഒന്നാമതായി. മാർക്ക്‌ കുറഞ്ഞ കുട്ടികൾക്ക് വീണ്ടും ഒരു ടെസ്റ്റ്‌ കൂടി നടത്തും എന്ന സൂചനയും നൽകി.

Happy independence day🥳🥳

Image
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75ആം വാർഷികം ആസാദി കാ അമൃത് മഹോത്സാവം എന്ന പേരിൽ ആഘോഷിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിലും വിപുലമായ പരിപാടികൾ നടന്നു. കുട്ടികൾ എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു കൃത്യം 7.30നു തന്നെ സ്കൂളിലെത്തി പ്രോഗ്രാമിന് പങ്കെടുക്കാനുള്ള കുട്ടികളെയെല്ലാം ഒരുക്കി എടുക്കുക എന്നതായിരുന്നു ആദ്യത്തെ പരിപാടി. കൃത്യം 8.30 നു തന്നെ പതാക ഉയർത്താൽ കർമം നടന്നു. ഹെഡ്മിസ്ട്രെസ് ആക്ഖുന അതിനു നേതൃത്വം നൽകി അതിനു ശേഷം റാലിയും ഉണ്ടായിരുന്നു. പിന്നെ കലാപരിപാടികൾ ഉണ്ടായിരുന്നു മികച്ച പ്രതികരണം അതിനെല്ലാം ലഭിച്ചു. 🥰🥰

അച്ചിവമെന്റ് ടെസ്റ്റ്‌ 🥳🥳

ഇന്ന് എന്റെ ഒൻപതാം ക്ലാസുകാർക് അച്ചിവമെന്റ് ടെസ്റ്റ്‌ ആയിരുന്നു. ആകെ ഇരുപത്തഞ്ചു മാർക്കിനായിരുന്നു എക്സാം. എല്ലാ കുട്ടികളെയും പരിഗണിക്കുന്ന തരത്തിലുള്ളതായിരുന്നു ചോദ്യങ്ങൾ. അവർ എല്ലാവരും എക്സാം എഴുതാൻ റെഡി ആയിരുന്നു. എന്നെ അതിശയിപ്പിച്ച കാര്യം എന്തെന്നാൽ അവർ ഒന്നും ആരോടും ചോദിക്കാതെ സ്വന്തമായി എഴുതുന്നത് കണ്ടതാണ്. ഇന്ന് അൽഫിൻ വന്നില്ല. ബാക്കി ഉള്ളവർ എല്ലാവരും ഉണ്ടായിരുന്നു. എക്സാം പേപ്പർ ഇന്ന് തന്നെ നോക്കി കൊടുത്ത ശേഷം തിരികെ വാങ്ങി. എക്സാമിൽ അനൂപ് 23 മാർക്ക്‌ വാങ്ങി ഒന്നാം സ്ഥാനത്തും ഗോകുൽ രണ്ടാം സ്ഥാനത്തും എത്തി. ഗോകുലിനു തന്നെ അവന്റെ മാർക്കിൽ ഉണ്ടായ ഉയർച്ച വിശ്വസിക്കാൻ പറ്റാതായി. വളരെയധികം സന്തോഷത്തിലായിരുന്നു അവൻ. ഇന്ന് ക്ലാസ്സിലെ സ്റ്റാർ ഓഫ് ദി ഡേ ഗോകുൽ ആയിരുന്നു സ്വന്തം കുടുക്ക പൊട്ടിച്ചു എനിക്ക് ഒരു പേന വാങ്ങി തന്നു. എന്റെ കണ്ണുകൾ ഈറനണിയിച്ചു. അവർക്ക് ഞാൻ പോകല്ലേ എന്നൊരു പ്രാർത്ഥന മാത്രം 😍😍😍😍

മുപ്പത് ലെസ്സൺ പ്ലാൻ കംപ്ലീറ്റ് ആയേ 🥳🥳🥳

ഇന്ന് വളരെയധികം സന്തോഷം ഉള്ള ദിവസമായിരുന്നു രമേഡിയൽ ടീച്ചിങ് ഉൾപ്പടെ എന്റെ ലെസ്സൺ പ്ലാൻ എല്ലാം കംപ്ലീറ്റ് ആയി. സന്തോഷം ഉണ്ടെങ്കിലും ഉള്ളു നിറയെ സങ്കടവുമായാണ് ഞാൻ ഇന്നാ ക്ലാസ്സിൽ നിന്നും ഇറങ്ങിയത്. എന്റെ പതിമൂന്ന് കുട്ടികളും എനിക്ക് ഒരേ പോലെയാണ് അവർക്ക് ഞാൻ പോകുന്നു എന്നു പറഞ്ഞതു തന്നെ വളരെയധികം സങ്കടത്തോടെയാണ് കേട്ടിരുന്നത്. ഞാൻ കാരണം അവരിൽ കുറച്ചെങ്കിലും മാറ്റം വന്നിട്ടുണ്ട് എന്നു എനിക്ക് പറയാൻ കഴിയും. ഒരിക്കൽ പോലും സോഷ്യൽ സയൻസ് ടെക്സ്റ്റ്‌ ബുക്ക്‌ എടുക്കാത്തവർ ഇപ്പോൾ ടെക്സ്റ്റ്‌ വായിക്കുന്നുണ്ട്. ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാത്തവർ പോലും എന്റെ ക്ലാസ്സിൽ അടങ്ങി ഇരിക്കുന്നുണ്ട്. ഞാൻ കാരണം ഒരാളിലെങ്കിലും മാറ്റം വന്നതിൽ ഞാൻ വളരെയധികം സന്ദോഷിക്കുന്നു. ജൂലൈ 13 നു സ്കൂളിൽ ആദ്യമായി പോയ നമുക്ക് ഓരോ ദിവസവും പോകുന്നത് അറിയാനെ കഴിഞ്ഞില്ല. സ്കൂളിലെ എല്ലാ കാര്യങ്ങളിലും ഞങ്ങൾ പങ്കാളികളായി. എന്റെ ക്ലാസ്സിലെ ഓരോ കുട്ടികളും ഒന്നിനൊന്നു മികച്ചതാണ്. അവർ അറിയാതെ തന്നെ അവരുടെ ഉള്ളിലുള്ള ഓരോ കഴിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു. വൃന്ദയ്ക്ക് ചിത്രം വരക്കുവാനും, അൽഫിനു നന്നായി സംസാരിക്കുവാനും, ക്രിസ്റ്റോയ്ക്ക് നന്നായ...

ഇന്നോവറ്റിവ് വർക്ക്‌ 🥳🥳🥳🥳

ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായി ക്ലാസ്സിൽ ഒരു ഇന്നോവറ്റീവ് വർക്ക്‌ കുട്ടികൾക്ക് കൊടുത്തു. മധ്യ കാല ഇന്ത്യ എന്ന ചാപ്റ്ററുമായി ബന്ധപ്പെട്ട ഒരു ഇന്നോവറ്റീവ് വർക്ക്‌ ആണ് കുട്ടികൾക്ക് കൊടുത്തത്. അതൊരു വേഡ് പസ്സിൽ ആയിരുന്നു. മധ്യ കാല രാജാക്കന്മാരുടെ പേരുകൾ കണ്ടു പിടിച്ചു അടയാളപ്പെടുത്തുകയായിരുന്നു പ്രവർത്തനം. അതിനായി ഒരു വേഡ് പസ്സിൽ തയ്യാറാക്കി. കണ്ടു പിടിക്കേണ്ട രാജാക്കന്മാരുടെ പേരുകൾ ഒരു സൈഡിൽ നൽകി ഒരു നിശ്ചിത സമയം നിർദ്ദേശിച്ചു കൊണ്ട് അവയെല്ലാം കണ്ടു പിടിക്കുവാനായി ആവശ്യപ്പെട്ടു കുട്ടികളെല്ലാം വളരെയധികം ആവേശത്തോടെയാണ് അത് ചെയ്തത്. ഇത് കുട്ടികളുടെ ഓർമ ശക്തിയും, സാമൂഹ്യ ശാസ്ത്രം പഠിക്കാനുള്ള അവരുടെ താല്പര്യവും വർധിപ്പിക്കാൻ കഴിഞ്ഞു. 🥳🥳🥳🥳🥳

ഇന്റേൺഷിപ്പിന്റെ നാലാം ആഴ്ച 🥳🥳🥳🥳🥳

Image
കഴിഞ്ഞ ഒരാഴ്ച കാലം വളരെ വിലപ്പെട്ടതായിരുന്നു. കാരണം ഒരു ടീച്ചറെന്നെ നിലയിൽ എനിക്ക് ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞു എന്റെ ക്ലാസ്സായ 9E യിലെ കുട്ടികൾ ഞാൻ ഫസ്റ്റ് ദിവസം കണ്ടതിൽ നിന്നും ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്. സത്യത്തിൽ സോഷ്യൽ സയൻസ് ടെസ്റ്റ്‌ ബുക്ക്‌ എടുക്കാത്തവർ പോലും ഇപ്പോൾ അതു വായിക്കാൻ തുടങ്ങി എന്നു പറയുന്നത് എന്തു സന്തോഷമുള്ള കാര്യമാണ്. ഓരോ കുട്ടിയും അവരുടേതായ രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്. ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും അവർ എന്നെ മറക്കില്ല എന്നു പറഞ്ഞതു തന്നെ അനുഗ്രഹം. ഇനി ട്രെയിനിങ് കഴിഞ്ഞു പോകല്ലേ ഇവിടെ നിന്നാൽ മതി ടീച്ചറെ നമ്മൾ ഹെഡ്മിസ്റ്റസിനോട് പറഞ്ഞോളാം എന്നു പറഞ്ഞ വാക്കിൽ കൂടുതൽ ഇനി എന്തു വേണം 🥰🥰🥳🥳

കണ്ണു നനയിച്ച ഡ്രോയിങ് കോമ്പറ്റിഷൻ 😥😥

Image
ഇന്ന് സ്കൂളിൽ ഡ്രോയിങ് കോമ്പറ്റിഷൻ ആയിരുന്നു. എന്റെ ക്ലാസ്സിലെ വൃന്ദ നന്നായി പടം വരക്കുന്നുന്ന കുട്ടിയാണ്. കൃത്യം ഒരാഴ്ച മുൻപു തന്നെ അതിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും സ്കൂളിൽ നിന്ന് കിട്ടിയിരുന്നു. പക്ഷെ മത്സരത്തിന് രണ്ടു ദിവസം മുൻപേ അവൾ എന്നോട് പങ്കെടുക്കുന്നില്ല എന്നു പറഞ്ഞു. ഞാൻ അവളോട്‌ കാരണം തിരക്കി, ടീച്ചറെ പടം വരയ്ക്കാൻ നല്ല കളർ വേണം എന്റെ കയ്യിൽ ഇല്ല അതോണ്ട് ഞാൻ പോകുന്നില്ല. ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല സ്കൂളിലേക്ക് പോകുന്ന വഴി അവൾക്ക് ഒരു ചെറിയ കളർ വാങ്ങി എന്നിട്ട് അവൾക്ക് കൊടുത്തു. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു മത്സരം. അപ്പോൾ അവർക്ക് IT പീരിയഡ് ആയതിനാൽ ലാബിൽ ആയിരുന്നു. അവളെ വിളിക്കാനായി ഞാൻ ഓടി പാവം മത്സരത്തിൽ പങ്കെടുക്കാനായി ഓഡിറ്ററിയത്തിന്റെ പടികൾ കയറി വരുന്ന അവളെയാണ് കണ്ടത്. ടീച്ചറെ സമ്മാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ഞാൻ ടീച്ചറിനു വേണ്ടി മത്സരിക്കും. ഇത്രയും നേരം ഭയങ്കര ടെൻഷൻ ആയിരുന്നു പക്ഷെ ഇപ്പോൾ അതില്ല. ഒരു ടീച്ചറിനെക്കലുപരി ഞാൻ എന്തൊക്കെയോ ആയിരുന്നു അവൾക്ക്.

മഴയും ക്ലാസും 🥳🥳

രണ്ടു ദിവസത്തെ മഴ അവധിക്കു ശേഷമാണു നമ്മൾ സ്കൂളിലേക്ക് ഇന്ന് പോയത്. കുട്ടികൾക്ക് മഴയായാലും സ്കൂൾ കാണണെ എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളു. കൊറോണ കാലം മുഴുവൻ വീട്ടിലിരുന്ന അവർ ഇപ്പോഴല്ലേ പതിവായി സ്കൂളിലേക്ക് എത്തിയത്. എന്നും അവർക്ക് പ്രിയപ്പെട്ടത് സ്കൂൾ തന്നെയാണ്. എനിക്ക് ഇന്ന് ലാസ്റ്റ് പീരിയഡ് ആയിരുന്നു. എങ്കിലും കുട്ടികൾ എല്ലാം എനെർജിറ്റിക് ആയിരുന്നു. സോഷ്യൽ സയൻസ് എന്ന സബ്ജെക്ട് മാത്രമാണോ അവർ വീട്ടിൽ പോയി പഠിക്കുന്നതെന്നു എനിക്ക് തോന്നി പോയി. ട്രെയിനിങ് ടീച്ചർ ആണെന്ന് അറിയാമെങ്കിൽ കൂടിയും അവർ തരുന്ന സ്നേഹവും ആദരവും വളരെ വലുതാണ് ഇനി വിരലിലെന്നാവുന്ന ദിവസങ്ങളെ ബാക്കി ഉള്ളു എന്നു ഓർത്തപ്പോൾ ഒരു സങ്കടം 😟😟😟

ടീച്ചിങ് പ്രാക്ടീസ് മൂന്നാം ആഴ്ച്ച പിന്നിടുമ്പോൾ.

Image
ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്നു. എന്റെ 9 E യിലെ കുട്ടികൾ ആദ്യ ക്ലാസുകളെ കാളും സാമൂഹ്യ ശാസ്ത്രത്തെ നന്നായി ഇഷ്ടപ്പെടാൻ തുടങ്ങി. അവർ ഞാനുമായി നല്ല സൗഹൃതത്തിലായി. അവർ എല്ലാ കാര്യങ്ങളും ഞാനുമായി ഷെയർ ചെയ്യാൻ തുടങ്ങി. ആദ്യ ക്ലാസുകളെ കാട്ടിയും അവരുടെ manassil🥳എനിക്ക് ഇടം പിടിക്കാൻ കഴിഞ്ഞു. വളരെയധികം സ്നേഹമുള്ള കുട്ടികളാണവർ. സ്നേഹം കൊണ്ട് അവരെ മാറ്റി എടുക്കാം എന്നു എനിക്ക് മനസ്സിലായി.

ബെൻഡിക്റ്റ് സാറും ജോജു സാറും ഒബ്സെർവേഷൻ 🥳🥳🥳

ഇന്ന് ബെൻഡിക്റ്റ് സാർന്റെയും ജോജു സാർന്റെയും ഒബ്സെർവേഷൻ ആയിരുന്നു. നല്ല ടെൻഷൻ ഉണ്ടായിരുന്നു. ബെൻഡിക്റ്റ് സാർ എല്ലാവരുടെയും റെക്കോർഡ് പരിശോദിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ എല്ലാവർക്കും നൽകി. ജോജു സാർ ഇന്ന് അഞ്ചിതയുടെയും, ദീപയുടെയും ക്ലാസുകൾ കണ്ടു വളരെ മികച്ച അഭിപ്രായമായിരുന്നു. ഇനി വരുന്ന ദിവസങ്ങളിലും മിന്നൽ പരിശോധന ഉണ്ടാകും എന്ന് സാർ പറഞ്ഞു. ഇന്ന് സ്കൂളിൽ പി. ടി. എ മീറ്റിംഗ് ആയിരുന്നു. കുട്ടികൾ അവരുടെ പേരെന്റ്സ്നേ പരിചയപ്പെടുത്തി. കുട്ടികളിൽ ഇപ്പോൾ പ്രകടമായ മാറ്റങ്ങൾ ഉണ്ടെന്നു അവർ പറഞ്ഞപ്പോൾ സന്തോഷമായി. കുട്ടികളെ നല്ലതു പോലെ ശ്രദ്ധിക്കണേ ടീച്ചറെ എന്നു പറഞ്ഞപ്പോൾ നമുക്കിനി വിരലിലെണ്ണാവുന്ന ദിവസമേ ഉള്ളുവെന്നു അവർ അറിയുന്നില്ലല്ലോ 🥰🥰🥰🥰

😍😍 ഫ്രീ പീരീടും കുട്ട്യോളും 😍😍

ഇന്ന് വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം ഇന്ന് സ്കൂളിൽ പ്രോഗ്രാം ആയിരുന്നതിനാൽ 2 ഫ്രീ അവർ എനിക്കു കിട്ടി. ഒൻപതാം ക്ലാസുകാരെ പ്രോഗ്രാമിന് ഇറക്കരുതെന്നു പ്രത്യേകം നിർദ്ദേശം ഉണ്ടായിരുന്നു. ആദ്യത്തെ രണ്ടു പീരിയഡ് ആണ് ഞാൻ എടുത്തത് അങ്ങനെ ഒരു ചാപ്റ്റർ കംപ്ലീറ്റ് ആയി. ഇപ്പോൾ കുട്ടികളുമായി നല്ല കമ്പനി ആയതിനാൽ ക്ലാസ്സിലെ സമയം പോകുന്നതേ അറിയുന്നില്ല. അവർ എല്ലാ വർക്കും കൃത്യമായി ചെയ്യുണ്ട്. ലിഫ്റ്റ് അടിച്ചു സ്കൂളിൽ വരുന്ന ഡാനി പോലും ഇപ്പോൾ സ്കൂളിലേക്ക് നടന്നു വരാൻ തുടങ്ങി. എത്രയൊക്കെ ബോർ അടിച്ചാലും ടീച്ചർ പഠിപ്പിച്ചോ സാരമില്ല നമ്മൾ ക്ലാസ്സിലിരിക്കാം എന്നു പറയുന്ന അവരുടെ നിഷ്കളങ്ക മുഖങ്ങൾ മറക്കുവാനേ കഴിയുന്നില്ല. പെട്ടന്ന് നേരം പുലരണെ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്ഥന . 🥳🥳😍😍🥰🥰🥰

ബിന്ദു ടീച്ചറിന്റെ ക്ലാസ്സ്‌ ഒബ്സെർവേ ഷനും ഒപ്പം ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാം ആഴ്ചയും 🥳🥳🥳🥳🥳

ഇന്ന് പതിവിലും വളരെ വ്യത്യസ്തത ഉള്ള ദിവസമായിരുന്നു. കാരണം ഇന്ന് ബിന്ദു ടീച്ചർ ഞങ്ങളുടെ ക്ലാസ്സ്‌ ഒബ്സെർവഷന് വേണ്ടി വന്നിരുന്നു. നല്ല ടെൻഷൻ ഉണ്ടായിരുന്നു കാരണം ആദ്യ ഘട്ടത്തിലെ ടീച്ചിങ് പ്രാക്ടീസ് മജോറിറ്റി ഓൺലൈനിൽ ആയതിനാൽ ടീച്ചർ അതാണ് കണ്ടത്. പക്ഷെ ഇന്ന് കോവിഡിന്റെ ഭീതി ഏറെക്കുറെ മാറി കുട്ടികളെല്ലാം സ്കൂളിലാണല്ലോ, എനിക്ക് വളരെയധികം ടെൻഷൻ ഉണ്ടായിരുന്നു കുട്ടികൾ റെസ്പോണ്ട് ചെയ്യുമോ, അവർ ക്ലാസ്സിൽ എങ്ങനെ പെരുമാറും എന്നെല്ലാം പക്ഷെ അവർ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. വളരെ നല്ല കുട്ടികളായി തന്നെ ക്ലാസ്സിൽ ഇരുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം തന്നു.താങ്ങയും തണലായും അവർ എന്നോടൊപ്പം നിന്നു എന്നതാണ് സത്യം. ടീച്ചർ റെക്കോർഡ് നോക്കി, ഫുൾ ക്ലാസ്സിലെ ആക്ടിവിടികൾ, പാർട്ടിസിപ്പഷൻ എന്നിവ സസുഷ്മം നിരീക്ഷിച്ചു. ഒബ്സെർവഷൻ ഡയറിയിൽ വിലപ്പെട്ട വാക്കുകൾ തന്നുകൊണ്ട് ടീച്ചർ റോഷ്‌നയുടെ ക്ലാസ്സ്‌ കാണാനായി പോയി. 🥰🥰🥰🥳🥳.

സ്പോർട്സ് ഡേ 🥳🥳

Image
ഇന്ന് സ്കൂളിൽ സ്പോർട്സ് ഡേ ആയിരുന്നു രാവിലെ മുതൽ നടത്താനിരുന്ന സ്‌പോർട് ഡേ മഴ കാരണം ഉച്ചയ്ക്ക് ശേഷമാണു തുടങ്ങിയത്. ക്ലാസ്സില്ലാത്ത ട്രെയിനിങ് ടീച്ചേഴ്സിനായിരുന്നു ഡ്യൂട്ടി. ഞാനും റോഷ്‌നയും, ശ്രുതിയും ലോങ്ങ്‌ ജംപിന്റെ മത്സര വേദിയിലാണ് പോയത് ഒപ്പം അരുൺ സാറും ഉണ്ടായിരുന്നു. നല്ല രസമായിരുന്നു. കുഞ്ഞു കുട്ടികൾ എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു. കാരണം ഉച്ചയ്ക്ക് ശേഷം ക്ലാസ്സ്‌ ഇല്ലല്ലോ. ലോങ്ങ്‌ ജമ്പ് എന്തെന്ന് പോലും അറിയാത്ത കുഞ്ഞു കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ വന്നത് രസകരമായിരുന്നു. അതിലും രസം മത്സരിച്ച ഇനത്തിന്റെ പേര് പോലും അറിയാത്തവർ ഉണ്ടായിരുന്നു എന്നതാണ് 🤣🤣🥳🥳🥳.

ഇന്റേൺഷിപ്പും ഒപ്പം ചന്ദ്രദിനാഘോഷവും 🌜🌜🌜🌜🌚🌚

Image
ഇന്നും പതിവുപോലെ കൃത്യ സമയത്തു തന്നെ സ്കൂളിലെത്തി മോർണിംഗ് ഡ്യൂട്ടിയോടെ കാര്യപരിപാടികൾ ആരംഭിച്ചു കുട്ടികളെ അച്ചടക്കത്തോടെ ക്ലാസ്സിലേക്ക് പറഞ്ഞു വിടുന്നത് ഒരു ശ്രമകരമായ ജോലി ആണെന്ന് മനസ്സിലായത് ഇപ്പോഴാണ്. ഞങ്ങൾ എല്ലാവരും തന്നെ ഡ്യൂട്ടി ലിസ്റ്റ് നോക്കാതെ ഒറ്റ കെട്ടായി ഡ്യൂട്ടിക്ക് നിന്നു. അവിടെ യാതൊരു വേർതിരിവും കാണിക്കാതെ നമ്മൾ ഒന്നായി നിന്നു. എനിക്ക് ഇന്ന് ലാസ്റ്റ് പീരിയഡ് ആയിരുന്നു അതേ സമയത്തു തന്നെയാണ് യൂ പി വിഭാഗം കുട്ടികളുടെ പോസ്റ്റർ എക്സിബിഷനും നടന്നത്. ഞങ്ങൾ എല്ലാവരും കൂടിയാണ് ചാർട്ടുകളൊക്കെ അറേഞ്ച് ചെയ്തത്. ലാസ്റ്റ് പീരിയഡ് ഉള്ളതിനാൽ ഞാൻ ക്ലാസ്സിലേക്ക് പോവുകയും ചെയ്തു.